ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

0

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി പുനംകൂടി വീട്ടില്‍ രാജയ്യന്‍ നാടറിന്റെ മകന്‍ സെബാസ്റ്റ്യന്‍ (53 ) ആണ് മരിച്ചത്. ബര്‍കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏപ്രില്‍ രണ്ടു മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ: സിജി സെബാസ്റ്റ്യന്‍. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.