ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശി ഇയ്യാക്കുട്ടി ശബീര്‍(40)ആണ് ജിദ്ദയില്‍ മരിച്ചത്. ഹസന്‍ നജീബ് ഫിര്‍ഔന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജിദ്ദയില്‍ മുസ്‍രിഫയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: മൈമൂനത്ത്. ഭാര്യ: ഷഫീന, മക്കള്‍: സഫാസ് അമന്‍, സബ, ആമിന.