കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

0

മസ്കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോര്‍ജാണ് (സണ്ണി-70) ഒമാനില്‍ മരണപ്പെട്ടത്.

മസ്‌കറ്റിലെ അല്‍ നാസര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു തോമസ് ജോര്‍ജ്. ഹരിപ്പാട് ചേപ്പാട് സ്വദേശിനി പുത്തന്‍പറമ്പില്‍ ശാന്തയാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ.

മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മിന അല്‍ ഫഹലിലെ പി.ഡി.ഒ സെമിത്തേരിയില്‍ സംസ്കരിക്കും. ഇതിനകം ഒമാനില്‍ 33 മലയാളികള്‍ മരണപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.