ബോൾഡ് മേക്കോവറിൽ സംയുക്ത മേനോൻ; എരിഡ ഫസ്റ്റ്ലുക്ക്

0

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. എരിഡ എന്നത് ഗ്രീക്ക് പദമാണ്.

ചിത്രത്തിൽ ബോൾഡ് ലുക്കിലാണ് സയുക്ത എത്തുന്നത്. നാസ്സര്‍,കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷം ചെയ്യുന്നത്.

അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.

വെെ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു. എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷെെലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹീര്‍, കോസ്റ്റ്യൂം ഡിസെെനര്‍-ലിജി പ്രേമന്‍, പരസ്യകല-ജയറാം പോസ്റ്റര്‍വാല, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.