ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

ദോഹ: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കണ്ണൂര്‍ മുട്ടം വേങ്ങര സ്വദേശി പി കെ ഹൗസില്‍ പുന്നക്കന്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.

ദുഹൈലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. പിതാവ്: താജുദ്ധീന്‍, മാതാവ്: ആബിദ. ഭാര്യ: മുംതാസ്.