സൗദിയില്‍ പ്രവാസി മലയാളിക്ക് വെടിയേറ്റു

1

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് വെടിയേറ്റു. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറില്‍ പെട്രോള്‍ പമ്പിലാണ് സംഭവം. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോള്‍ പമ്പിലെ താല്‍ക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്.

പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് സൗദി പൗരന്‍ വെടിവെച്ചത്. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.