പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കൊല്ലം ഞാറക്കൽ സ്വദേശി കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49) ആണ് തെക്കൻ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ഉറങ്ങാൻ കിടന്ന ഇദ്ദേഹം സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു.

15 വർഷമായി പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിൽ ബന്ധുവിന്റെ ലഘുഭക്ഷണ ശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ പരീത്കുഞ്ഞ്, മാതാവ്: ജമീലബീവി, ഭാര്യ: ഫസീലബീവി, മക്കൾ: സുഫിയാനി (18), സുഹൈൽ (14).