പ്രവാസി മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍

0

റിയാദ്: മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ സൗദി അറേബ്യയിലെ റിയാദില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപ് (42) കാറില്‍ മരിച്ചുകിടക്കുന്നതായി വ്യാഴാഴ്ചയാണ് പുറത്തറിഞ്ഞത്.

കാറില്‍ ആള് കിടക്കുന്നതായി കണ്ട സ്വദേശികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് സ്‌പോണ്‍സറെ വിവരം അറിയിച്ചത്. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.