ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി വനിത വിമാനത്താവളത്തിൽ കുഴ‍ഞ്ഞു വീണു മരിച്ചു

0

റിയാദ്∙ ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി വനിത ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി അടിമാലി മുട്ടാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ (65) ആണു മരിച്ചത്. കഴിഞ്ഞ മാസം 28ന് സ്വകാര്യ ഉംറ സർവീസിനു കീഴിലാണ് ഇവർ ഉംറയ്ക്കെത്തിയത്.

തിങ്കളാഴ്ച മദീനയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി ജിദ്ദയിലേക്കു മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.