ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

0

അല്‍ഐന്‍: മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയില്‍ മരിച്ചു. തൃശൂര്‍ കുന്നംകുളം പുറക്കാട്ട് അഷ്‍റഫിന്റെ മകന്‍ ആഷിക് അഷ്‍റഫ് (33) ആണ് അല്‍ ഐനില്‍ മരിച്ചത്. അല്‍ ഐന്‍ അല്‍ ഫൂവ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഓണ്‍ലൈന്‍ വിഭാഗം ജീവനക്കാരനായിരുന്നു.

കുടുംബത്തോടൊപ്പം അല്‍ഐനിലായിരുന്നു താമസം. അല്‍ ഐന്‍, അല്‍ ജീമി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്‍മെന്റ് അധികൃതര്‍ അറിയിച്ചു. മാതാവ് – നബീസ, ഭാര്യ – ഷഹാന. മകന്‍ – ആദം. സഹോദരങ്ങള്‍ – ഫാറൂഖ്, അസീന, ഫസ്‍ന