ബിജെപി നേതാവ്‌ നടി ഖുശ്ബു അറസ്റ്റിൽ

0

ചെന്നൈ∙ നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻപോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.