ഇത് താര ബേദി കൗശൽ; നാല് വയസുകാരിയെ ദത്തെടുത്ത് മന്ദിര ബേദി

0

നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയും ഭര്‍‌ത്താവും നടനുമായ രാജ് കൗശലും പെൺകുട്ടിയെ ദത്തെടുത്തു. നാല് വയസുകാരിയെ ദത്തെടുത്താണ് ഇരുവരും വലിയൊരു മാതൃക കാട്ടിയിരിക്കുന്നത്. ജൂലൈയിലാണ് കുട്ടിയെ ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മന്ദിരക്കും രാജിനും വീര്‍ എന്നൊരു മകനും കൂടിയിട്ടുണ്ട്. നാല് പേരുമൊന്നിച്ചുള്ള കുടുംബ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഒരു വലിയ അനുഗ്രഹം പോലെ അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു, ഞങ്ങളുടെ കുഞ്ഞു മകൾ, നാല് വയസുകാരി താര. നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍ വീറിന്‍റെ അനുജത്തി. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. താര ബേദി കൗശല്‍.. 2020 ജൂലൈ 28 മുതല്‍ ഇവള്‍ ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായി- മന്ദിര കുറിച്ചു.

മന്ദിരയെയും കൌശലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഒപ്പം താരക്ക് ആശംസകളും നേരുന്നുണ്ട്.