വില 120 കോടി; ഇതാണ് കാറുകളുടെ രാജാവ്

0

120 കോടിയുടെ കാറോ ? കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ എങ്കില്‍ ഇതാണ് കാറുകളുടെ രാജാവ്. ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ പഗാനി അവതരിപ്പിച്ച പുതിയ കാറിന്റെ വിലയ്ക്ക് മുമ്പില്‍ റോള്‍സ് റോയ്‌സൊക്കെ ഇനി ഒന്നുമല്ല.  സോണ്ട എച്ച്പി ബചെറ്റ എന്ന  ഈ കാറിന്റെ  വില ഒന്നരകോടി യൂറോ, അതായത് ഏകദേശം 120 കോടിയ്ക്ക് മേലെയാണ്. 

19 വര്‍ഷങ്ങള്‍ മുമ്പ് കമ്പനി പുറത്തിറക്കിയ വിഖ്യാത പഗാനി സോണ്ട ഹൈപ്പര്‍കാറാണ് ബചെറ്റയ്ക്ക് പ്രചോദനം. മണിക്കൂറില്‍ 338 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കാറിന് കഴിയും. പിന്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്ന മോഡലിന് 1,250 കിലോയാണ് ഭാരം. ഉയര്‍ന്ന എഞ്ചിന്‍ ശേഷി, മാനുവല്‍ ഗിയര്‍ബോക്സ്, പിന്‍ വീല്‍ ഡ്രൈവ് ഇതെല്ലാം ഈ മോഡലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 

ഭീമന്‍ ബ്രേക്കുകള്‍ മോഡലിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആറു പിസ്റ്റണും നാലു പിസ്റ്റണമുള്ള 380 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകള്‍ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിറവേറ്റുമ്പോള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് പിന്‍ വില്‍ ഫെയറിംഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ പഗാനി അവതരിപ്പിച്ച പുതിയ കാറിന്റെ വിലയ്ക്ക് മുമ്പില്‍ റോള്‍സ് റോയ്‌സൊക്കെ ഇനി ഒരുപടി പിന്നില്‍ നില്‍ക്കും. ലോകത്തിലെ ഏറ്റവും വിലയേറിയ കാറ് ഏത് എന്നതിന് ഇനി ഒരു ഉത്തരം സോണ്ട എച്ച്പി ബചെറ്റ. കാറിന്റെ വില ഒന്നരകോടി യൂറോ, അതായത് ഏകദേശം 120 കോടിയ്ക്ക് മേലെ. ആകെ മൂന്ന് ബചെറ്റകളെ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഒരെണ്ണം ബചെറ്റ പഗാനി സ്ഥാപകന്‍ ഹൊറേഷ്യോ പഗാനിയുടേതാണ്.

അത്യഢംബരത്തോടെയാണ് കാറിന്റെ നിര്‍മ്മാണം. 19 വര്‍ഷങ്ങള്‍ മുമ്പ് കമ്പനി പുറത്തിറക്കിയ വിഖ്യാത പഗാനി സോണ്ട ഹൈപ്പര്‍കാറാണ് ബചെറ്റയ്ക്ക് പ്രചോദനം. മണിക്കൂറില്‍ 338 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കാറിന് കഴിയും. പിന്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്ന മോഡലിന് 1,250 കിലോയാണ് ഭാരം. ഉയര്‍ന്ന എഞ്ചിന്‍ ശേഷി, മാനുവല്‍ ഗിയര്‍ബോക്സ്, പിന്‍ വീല്‍ ഡ്രൈവ് ഇതെല്ലാം ഈ മോഡലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

വെട്ടിയൊതുക്കിയ വിന്‍ഡ്ഷീല്‍ഡ്, ഹുയാറയില്‍ നിന്നുള്ള കാര്‍ബണ്‍ – ടൈറ്റാനിയം ഘടകങ്ങള്‍, കോണ്‍ട്രാസ്റ്റ് നിറങ്ങളുള്ള അലോയ് വീലുകള്‍ എന്നിവ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്. ഭീമന്‍ ബ്രേക്കുകള്‍ മോഡലിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആറു പിസ്റ്റണും നാലു പിസ്റ്റണമുള്ള 380 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകള്‍ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിറവേറ്റുമ്പോള്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് പിന്‍ വില്‍ ഫെയറിംഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

7.3 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ മെര്‍സിഡീസ് എഎംജി M120 V12 എഞ്ചിനാണ് മോഡലില്‍ ഒരുങ്ങിയിരിക്കുന്നത്. ഈ എഞ്ചിന്‍ 789 ബിഎച്ച്പി കരുത്ത് പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.