കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും

0

കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. രാവിലെ 8 മണിക്ക് ആലുവയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. രാത്രി 8 മണി വരെയാകും സർവീസ്. ലോക്‌ഡൗണിനെ തുടർന്നാണ് മെട്രോ സർവീസ് നിർത്തിവച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധിധികൃതർ അറിയിച്ചു.

10 മുതൽ 15 മിനിറ്റ് വരെയുളള ഇടവേളകളിലാകും സ്റ്റേഷനുകളിൽ ട്രെയിൻ എത്തുക.മെട്രോയിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസ് ആരംഭിക്കുന്നത്. 53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് 8 നാണ് മെട്രോ സർവീസ് നിർത്തിയത്. എന്നാൽ ലോക്ഡൗൺ പിൻവലിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സർവ്വീസിന് ഡിസാസ്റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല.

ഈ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെട്രോ സർവ്വീസ് തുടങ്ങാൻ സജ്ജമാണെന്ന് കാട്ടി മെട്രോ അധികൃതർ ഡിസാസ്റ്റർ മനേജ്‌മെന്റിന് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മെട്രോ സർവ്വീസിന് അനുമതി നൽകി കൊണ്ട് ഓർഡർ പുറത്തിറക്കിയത്.