കുവൈറ്റിലെ തടവുപുള്ളികൾക്കൊരു സന്തോഷ വാർത്ത; ഇനി മാസത്തിൽ ഒരു ദിവസം ഭാര്യയ്ക്കൊപ്പം കഴിയാം

0

കുവൈറ്റ്: കുവൈറ്റിലെ തടവുപുള്ളികൾക്കൊരു സന്തോഷവാര്‍ത്ത. ഇനി മാസത്തില്‍ ഒരു ദിവസം ഭാര്യമാര്‍ക്കൊപ്പം കഴിയാന്‍ അവസരം ഒരുങ്ങുന്നു. തടവുകാരെ ശിക്ഷാ കാലാവധി കഴിയുന്നതോടെ സമൂഹവുമായി ഇഴുകിച്ചേരാനും മനസ്സില്‍ നിന്ന് കുറ്റവാസനകള്‍ തുടച്ചു നീക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങുന്നത്.

രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പരിഷ്‌കാരം. ഇതിനായി പ്രത്യേക അപ്പാര്‍ട്ട്മെന്റ് പണിയാന്‍ തീരുമാനിച്ചതായി ജയില്‍ പരിക്ഷകരണ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ ഷുവൈബി പറഞ്ഞു.

ശൈത്യകാല ക്യാം‌പുകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, പുനരധിവാസ പരിശീലന ക്ലാസുകൾ, തൊഴിൽ പരിശീലനം, നം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും തടവുകാർക്കായി ഒരുക്കും.