കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേയാണ് മരണം.

ഭര്‍ത്താവ് : പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്). മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.