മാതൃക ചാരിറ്റബിള്‍ ട്രസ്റ്റിന് സഹായവുമായി ലാല്‍കെയര്‍ സിംഗപ്പൂര്‍ യൂണിറ്റ്

0

തിരുവനന്തപുരം: മാതൃക ചാരിറ്റബിള്‍ ട്രസ്റ്റിന് ധനസഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ്‌ രൂപീകരിച്ച ലാല്‍ കെയര്‍സ് സിംഗപ്പൂര്‍ യുണിറ്റ്.

അശരണര്‍ക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തിരുവനന്തപുരം ബ്രാഞ്ചിന് സമാഹരിച്ച തുക പ്രശസ്ത സിനിമ ബാലതാരം ശ്രീ അജാസ് കൊല്ലവും, സിംഗപ്പൂര്‍ യൂണിറ്റ് സെക്രട്ടറി സുമിതയും ചേര്‍ന്ന്‍ ട്രസ്റ്റിന് കൈമാറി.

ലാല്‍ കെയര്‍സിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ സാഹായവും ചെയ്യുന്ന മെംബര്‍മാര്‍ക്കും, സഹകരിച്ച ശ്രീ അജാസിനും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ശ്രീമതി ദിവ്യ രാജ് പറഞ്ഞു

സൂപ്പര്‍ മെഗാസ്റ്റാര്‍ മോഹന്‍ ലാലിന്‍റെ ആരാധകരുടെ ആഗോള കൂട്ടായ്മയായ ലാല്‍ കെയര്‍സിന്‍റെ സിംഗപ്പൂര്‍ യുണിറ്റ് കഴിഞ്ഞ വര്‍ഷമാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്. സിംഗപ്പൂര്‍ കൂടാതെ യൂ.എ.ഇ,  ബഹ്‌റൈന്‍,  ഖത്തര്‍, കുവൈറ്റ്,  ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും ലാല്‍ കെയര്‍സിന് പ്രവര്‍ത്തന യൂണിറ്റുകള്‍ ഉണ്ട്. പുതുവത്സരത്തില്‍ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലാല്‍ കെയര്‍ ലക്ഷ്യമിടുന്നത്.