മെട്രീസ് ഫിലിപ്പിന്‍റെ ലേഖന സമാഹാരം “ലൈഫ് ഈസ് ബ്യൂട്ടിഫുള്‍” പ്രകാശനം ചെയ്തു.

0

ഉഴവൂര്‍: സിംഗപ്പൂര്‍ പ്രവാസി പബ്ളിക്കേഷന്‍െറയും ജയ്ഹിന്ദ് പബ്ളിക്ക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സാംസ്കാരിക സമ്മേളനത്തില്‍ വച്ച് മെട്രീസ് ഫിലിപ്പ് രചിച്ച ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ’ലേഖന സമാഹാരം പ്രകാശനം ചെയ്തു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥലോകം മാസികയുടെ പത്രാധിപസമിതിയംഗം ലതികാ സുഭാഷാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ലൈബ്രറി പ്രസിഡന്‍റ് പി.എല്‍ ഏബ്രാഹം അധ്യക്ഷതവഹിച്ചു. സാമൂഹ്യ-സാംസ്ക്കാരിക-രംഗത്തെ പ്രമുഖര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു.

മെട്രീസ് ഫിലിപ്പിന്‍റെ രണ്ടാമത്തെ ലേഖന സമാഹാരമാണിത്. ആദ്യ പ്രസിദ്ധീകരണം “നാടും മറുനാടും” എന്ന ലേഖന സമാഹാരത്തിന് പ്രവാസികളില്‍ നിന്നു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

To order books, contact: +65-9752 6403