ബാംഗ്ലൂരില്‍ കേരള ഭവന്‍ യഥാര്‍ത്ഥൃമാകുന്നു

0
ബാംഗ്ലൂര്‍ മലയാളികളുടെ ചിരകാല സ്വപ്നമായ കേരള ഭവന്‍ യാഥാര്‍ത്ഥ്യമാകുന്നു . അതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ രണ്ടേക്കര്‍ ഭൂമി ബാംഗ്ലൂര്‍ കേരള സമാജത്തിന്   അനുവദിച്ചതായി മന്ത്രി കെ ജെ ജോര്‍ജ് , കെ ആര്‍ പുരം എം എല്‍ എ ബൈരതി ബസവരാജ് എന്നിവര്‍ കേരള സമാജം ഭാരവാഹികളെ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബധിച്ച തീരുമാനം എടുത്തതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.
മലയാളികള്‍ക്കായി ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നത്തിന് കുറേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കണ്‍വെന്‍ഷന്‍ ഹാളുകള്‍, ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ബാംഗ്ലൂരിലേക്ക് വരുന്നവര്‍ക്ക് താമസ സൌകര്യം, കേരള-കര്‍ണ്ണാടക ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകള്‍, കേരള ഭക്ഷ്യ വിഭവങ്ങള്‍ , കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥിരം പഠന കേന്ദ്രങ്ങള്‍ ,  ബംഗ്ലൂരിലേക്ക് വരുന്നവര്‍ക്ക് സഹായകമായി ഇന്‍ഫോര്‍മേഷന്‍ സെന്‍റര്‍ എന്നിവയാണ്  കേരള ഭവനില്‍ തയ്യാറാക്കാന്‍ പരിപാടി ഇടുന്നത്.
കേരള സമാജം വാര്‍ഷിക പൊതുയോഗ ത്തില്‍ കേരള ഭവന്‍ നിര്‍മ്മിക്കാന്‍ 7 കോടി വകയിരുത്തിയിരുന്നു.മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ , ജനറല്‍സെക്രട്ടറി റജി കുമാര്‍ , കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ പി ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9845222688