കുവൈറ്റിലും സൗദിയിലും ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

0

കുവൈറ്റിലും സൗദിയിലും ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ബലിപ്പെരുന്നാള്‍ അവധി ഓഗസ്റ്റ് 17മുതലാണ് അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ചവരെയാണുള്ളത്. സൗദി അറേബ്യ മോണേറ്ററി അതോറിറ്റിയും സൗദി സ്്‌റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാസ്സ്, ഇന്‍ഷുറന്‍ കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും.

കുവൈറ്റില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ്.  തിങ്കളാഴ്ചയാണ് കുവൈറ്റ് ക്യാബിനറ്റ് ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്നേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ക്യാബിനറ്റ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.