ലിസിയുടേയും പ്രിയദര്‍ശന്‍റേയും വഴിയേ മകളും

0

ലിസിയുടേയും പ്രിയദര്‍ശന്‍റേയും മകള്‍ അമ്മു എന്ന കല്യാണിയും സിനിമാ വഴിയിലേക്ക്. മലയാളത്തിലൂടെയല്ല മറിച്ച് തമിഴകത്ത് കൂടിയാണ് ഈ താര ദമ്പതികളുടെ മകളുടെ സിനിമാ പ്രവേശം. നായികയായല്ല, ക്യാമറയുടെ പുറകിലൂടെയാണ് അമ്മു സിനിമാ ലോകത്ത് ചുവടുറപ്പിക്കുന്നത്.

ബിഗ് ബജറ്റ് പടമായ വിക്രത്തിന്റെ   ഇരുമുഖന്റെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറാണ് അമ്മു. ന്യൂയോര്‍ക്കില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയെത്തുന്ന മകള്‍ സിനിമയില്‍ പ്രവേശിക്കുന്ന കാര്യം ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കലാസംവിധായകന്‍ സുരേഷിന്റെ അസിസ്റ്റന്റായി അമ്മു ജോയിന്‍ ചെയ്തു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.