പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; 3 മാസത്തിനിടെ കൂടിയത് 200 രൂപ

0

കൊച്ചി: പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.

കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുമ്പോഴാണ് എല്‍പിജി വിലവര്‍ധന.