മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

0

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന് കൊറോണ വൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ദയവായി ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ചൗഹാന്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക്‌ കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ചികിത്സക്കിടയിലും കോവിഡ് നിയന്ത്രണത്തിന് വേണ്ടതെല്ലാം ചെയ്യും. തന്റെ അഭാവത്തില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ആഭ്യന്തര മന്ത്രിയും ആരോമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുമെന്നും ചൗഹാന്‍ അറിയിച്ചു.