ഗുജറാത്തിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ

0

അംറേലി: ഗുജറാത്തിലെ അംറേലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അജ്ഞാതർ തകർത്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 2018 ലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാരി സാവ്‍ജി ഭായ് ഡോലാക്കിയയുടെ നേതൃത്വത്തിലുള്ള ഡോലാക്കിയ ഫൗണ്ടേഷനാണ് പ്രതിമ സംരക്ഷിക്കുന്നത്. പ്രതിമ തകര്‍ത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും സബ് ഇന്‍സ്പെക്ടര്‍ വൈ പി ഗോഹില്‍ പറഞ്ഞു.