വയനാട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

0

മനാമ: വയനാട് സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരിച്ചത്. ഗുദയ്‍ബിയയിലെ മന്ദീയില്‍ കോള്‍ഡ് സ്റ്റോറില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉമ്മര്‍കുട്ടിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.