പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന്‍ ജലീല് റാവുത്തര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്.

അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് – സുബൈദാ ബീവി. ഭാര്യ – ഫസീല ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലീലിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.