പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0

മസ്‍കത്ത്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇബ്രിയിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാനില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്‍തിരുന്ന സാബിതിന്റെ കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ – മുബീന. പിതാവ് – കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് – ഫാത്തിമ മല്ലക്കടവത്ത്.