വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് മലയാളി മരിച്ചു. ജിദ്ദയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി കബീറാണ് (47) ജിദ്ദയിൽ നിന്ന് എഴുപത് കിലോമീറ്ററകലെ ഖുലൈസിലുണ്ടായ അപകടത്തിൽ മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പിറകിൽ വന്ന വാഹനം ഇടിച്ച് കബീർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. കബീർ തൽക്ഷണം മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറിന്‍റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.