പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി!; വിഡിയോ കണ്ടത് 3 മില്യൻ ആളുകൾ

0

പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാൻ തികച്ച് ഒരുമിനുട്ടുപോലും വേണ്ട, വെറും ഒൻപതു മിനിറ്റിൽ കാര്യം നടക്കും. ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തില്‍ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

പുഴുങ്ങിയ മുട്ട ഒരു ചില്ലു ഗ്ലാസിലാക്കി കുറച്ച് വെള്ളം ഒഴിച്ച് കൈ കൊണ്ട് വായ് ഭാഗം മൂടി നന്നായി കുലുക്കുന്നു, പുറത്തെടുത്ത് വളരെ എളുപ്പത്തിൽ തോട് അടർത്തി എടുക്കുന്നു. നിമിഷ നേരം കൊണ്ട് വൈറലായ ഈ വീഡിയോബി[ വെറും രണ്ടുദിവസം പിന്നിടുമ്പഴേക്കും കണ്ടിരിക്കുന്നത് മൂന്ന് മില്യണിലധികം ആളുകളാണ്.