പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

0

മസ്‍കത്ത്: പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയിൽ നിര്യാതനായി. ആറന്മുള – ആറാട്ടുപുഴ നെല്ലിക്കൽ ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് (61) ആണ് സലാലയിലെ സദയിലുള്ള താമസ സ്ഥലത്ത് മരണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സലാലയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ്. ഭാര്യ – ജെസ്സി, മക്കൾ – ഷെറിൻ, നിബിൻ, മരുമകൻ – അലക്‌സ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പൊകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന ഇദ്ദേഹം നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.

നസീറ ഇല്ലിക്കല്‍ ആണ് ഭാര്യ. ഇര്‍ഫാന തസ്നി, ഹസ്ന, മുഹമ്മദ് മിന്‍ഹാജ്, മിഹ ഫാത്തിമ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുമെന്ന് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഇന്‍ചാര്‍ജ് ഇക്ബാല്‍ അരീക്കാടന്‍, ഫൗസാദ് ലാക്കല്‍ എന്നിവര്‍ അറിയിച്ചു.