ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: അല്‍ഹസയില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കടമ്പോട് സ്വദേശി നമ്പന്‍കുന്നു ഷൗക്കത്ത്(48)ആണ് മരിച്ചത്. ചികിത്സയിലായിരുന്നു. മൃതദേഹം അല്‍ഹസയില്‍ തന്നെ സംസ്‌കരിക്കുന്നതിനായി അല്‍ഹസ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും അവരെ സഹായിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങും രംഗത്തുണ്ട്. നമ്പന്‍കുന്നു അബ്ദുറഹിമാന്റെയും കദീജയുടെയും മകനാണ്. ഭാര്യ സൈഫുന്നിസ മക്കള്‍ ശിഹാബുദ്ദീന്‍, മുഹമ്മദ് ഹിഷാം, ആദില്‍.