യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0

അബുദാബി: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശി കെ.പി സുബൈര്‍ (48) ആണ് മരിച്ചത്. അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നരിക്കോടന്‍ മൂസയുടെ മകനാണ്. ഭാര്യ – മുഹ്‍സിന, മക്കള്‍ – അമാന, ആയിഷ, ആസിം. ഖബറടക്കം അബുദാബി ബനിയാസില്‍.