മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

0

ഫുജൈറ: തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. പിതാവ് – ശിവൻ. മാതാവ് – ഗീത. സഹോദരങ്ങൾ – വൈഷ്ണവ് ശിവൻ, കിരൺ ശിവൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.