മലേഷ്യന്‍ വിമാനത്തിനായി മൂന്ന് വര്‍ഷം തിരഞ്ഞത് വിമാനം പതിച്ച സ്ഥലത്തല്ലായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്

0

ഉത്തരമില്ലാത്ത ദൂരൂഹതയായി മലേഷ്യന്‍ വിമാനം കാണാതായത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു .ആധുനിക ശാസ്ത്രത്തിന്റെ സര്‍വവിധ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചില്‍ തുടരുകയാണെങ്കിലും വിമാനം കണ്ടെത്താനായിട്ടില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ .

ഇതുവരെ നടത്തിയ തിരച്ചിലിന് 200 മില്യണ്‍ ഡോളറാണ് ചെലവായത്.എന്നാല്‍  മുന്ന് വര്‍ഷമായി വിമാനം തിരഞ്ഞു കൊണ്ടിരുന്നത് തെറ്റായ സ്ഥലത്താണെന്നാണ് ഏറ്റവും പുതിയ നിഗമനം. ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടേതാണ് ഈ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കടലില്‍ 120,000 സ്‌ക്വയര്‍ കിലോമീറ്റര്‍ നടത്തിയ തെരച്ചിലിന് ശേഷം കഴിഞ്ഞ മാസം കാനഡയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പുതിയ വിലയിരുത്തല്‍.

uploads/news/2016/12/62558/mh-370-1.jpg

വിമാനം കടലില്‍ പതിച്ച സ്ഥലത്തല്ല തിരച്ചില്‍ നടത്തിയതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 25,000 കിലോമീറ്ററിലേക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിക്കാന്‍ സംഘം തീരുമാനിച്ചു. 2014 മാര്‍ച്ചിലാണ് മലേഷ്യന്‍ വിമാനം കാണാതായത്. ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് കാണാതായത്. വിമാനത്തില്‍ 239 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.