‘പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്’; വൈറലായി മമ്മൂട്ടിയുടെ മാസ് ലുക്ക്

0

പൊന്നിക്ക നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ആ ദുൽക്കറിന്റെ മോളെ ഓർത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ…മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വന്നുനിറയുന്ന കമന്റുകളിലൊന്നാണിത്. മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്കാണു സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്. താരത്തിന്റെ പുതിയ ഗെറ്റപ്പ് ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.
“67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്” ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. ‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’ എന്നാണ് വേറൊരു ആരാധകന്റെ കമന്റ്, ‘ശെടാ. ഇൗ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ.. പറഞ്ഞു മടുത്ത ഈ വാചകം വീണ്ടും വീണ്ടും ഇങ്ങനെ പറയിക്കല്ലേ ഇക്ക.’ എന്നാണ് മറ്റൊരു കമന്റ്.

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ പ്രാധാന്യമുള്ള ‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്ന കഥപാത്രമായി ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.