ഇതാണെന്റെ വര്‍ക്ക് ഫ്രം ഹോം; മാസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക; വൈറലായി ചിത്രം

0

ഈ ഞായറാഴ്ച സോഷ്യൽ മീഡിയയാകെ വൈറലായ ചിത്രമാണ് മമ്മൂക്കയുടേത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയാകെ തരംഗം സൃഷ്ടിച്ചു എന്ന് തന്നെ പറയാം. യൂത്തൻമാരെ പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വർക്ക്‌ഔട്ട് ചിത്രങ്ങളാണ് വെെറലാകുന്നത്.

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു. സിനിമ താരങ്ങൾ അടക്കം നിരവധി പേർ ഫോട്ടോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ” എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. “ചുള്ളന്‍ മമ്മൂക്ക”യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടൻ ആൻസൻ പോൾ കമന്റ് ചെയ്യുന്നു. ‘ഞങ്ങൾക്ക് ചാൻസ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.

കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ക്കില്‍ കുറിച്ചത്.