മമ്മൂട്ടി ചിത്രത്തില്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം ആഫ്രിക്കയില്‍ നിന്ന് കറുത്തവരെ കൊണ്ടുവന്നു; മലയാളസിനിമയിലെ വംശീയ ആഖ്യാനങ്ങൾക്കെതിരെ അരുന്ധതി റോയ്

1

മമ്മൂട്ടിയെ നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയുടെ വിമര്‍ശനം.

ബോസ്റ്റൺ റിവ്യു മാസികയിൽ അവ്നി സെജ്പാലിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ വംശീയ ആഖ്യാനങ്ങളിലേക്ക് എഴുത്തുകാരിയായ അരുന്ധതി റോയ് വിരൽ ചൂണ്ടുന്നത്. താൻ അടുത്തകാലത്ത് കണ്ട അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളെല്ലാം ആഫ്രിക്കൻ വംശജരായിരുന്നെന്ന് അവർ പറഞ്ഞു. എങ്ങനെയാണ് ആഫ്രിക്കൻ വംശജർ പരമ്പരാഗത സമുദായമല്ലാത്ത കേരളത്തിൽ ഒരു സിനിമയിലെ വില്ലൻ കഥാപാത്രങ്ങളായി അവരെത്തിയതെന്നതിൽ വൈചിത്ര്യം തോന്നിയതായി അരുന്ധതി റോയ് അഭിമുഖത്തിൽ പറയുന്നു.


‘ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’ അരുന്ധതി റോയ് പറഞ്ഞു.