‘ഒരു തെറ്റുപറ്റി ക്ഷമിക്കണം, എനിക്കും ഉണ്ട് കുടുംബം’- അശ്വതി ശ്രീകാന്തിനോട് മാപ്പപേക്ഷിച്ച് യുവാവ്

0

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ടതിൽ മാപ്പപേക്ഷിച്ച് യുവാവ്. ഒരു തെറ്റുപറ്റിയതാണെന്നും തനിക്ക് ഒരു കുടുംബം ഉണ്ടെന്നുമാണ് യുവാവ് തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അശ്വതി ശ്രീകാന്ത് പങ്കുവെത്തക്ക ഒരു ചിത്രത്തിന് താഴെ യുവാവ് അശ്ലീലം നിറഞ്ഞ കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ അയാൾക്കുള്ള മറുപടിയുമായി അശ്വതിയും എത്തിയിരുന്നു.

‘സൂപ്പർ ആവണമല്ലോ ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെ ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്’, എന്നാണ് അശ്വതി നൽകിയ മറുപടി.

അശ്വതി നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അശ്വതിയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖർ ഉൾപ്പടെ നിരവധിപ്പേർ വന്നിരുന്നു. ഇത്തരം മറുപടികൾ എല്ലാവർക്കും ഒരു പാഠം ആകുമെന്നും, ഇങ്ങനെ പറയുന്നവർക്ക് ഇതിലും നല്ലമറുപടി നൽകാനില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.