പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ പതിനഞ്ചുകാരി ഇടിച്ചിട്ടു

0

ആലപ്പുഴ: കുട്ടനാട്ടില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുപ്പത്തഞ്ചുകാരൻ പിടിയിൽ. രാമങ്കരി പഞ്ചായത്തിൽ മാമ്പുഴക്കരി ബ്ലോക്ക് നമ്പർ രണ്ടിൽ സനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി കിടങ്ങറയിൽ നിന്നാണ് പ്രതി പിടിയിലായത്.

പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സനീഷ് കുമാർ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്കാരമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുംഫു അഭ്യസിച്ചിരുന്ന പെൺകുട്ടി പ്രതിയെ ഇടിച്ച് വീഴ്ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി.

എന്നാൽ മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെൺകുട്ടിയെ വലയിലാക്കാന്‍ സനീഷ് ശ്രമം തുടങ്ങി. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സനീഷിനെ കോടതി റിമാന്റ് ചെയ്തു.