വെറും 52 മണിക്കൂറും 34 മിനിറ്റും കൊണ്ട് ലോകം ചുറ്റിയ റെക്കോര്‍ഡ്‌ ഇനി ആന്‍ഡ്രൂവിനു സ്വന്തം

0

വെറും 52 മണിക്കൂറും 34 മിനിറ്റ് കൊണ്ട്  ലോകം ചുറ്റാമോ? ഇല്ലെന്നു പറയാന്‍ വരട്ടെ അങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ് എക്‌സിക്യൂട്ടീവ് ആന്‍ഡ്ര്യൂ ഫിഷര്‍. 41,375 കിലോമീറ്റര്‍ ദൂരമാണ് ആന്‍ഡ്രൂ ചുരുങ്ങിയ സമയം കൊണ്ട് താണ്ടിയത്.

നാലു വിമാനങ്ങളിലാണ് ആന്‍ഡ്രൂ റെക്കോഡിന് വേണ്ടി സഞ്ചരിച്ചത്. 55 മണിക്കൂര്‍ 47 മിനിറ്റായിരുന്നു നേരെത്തയുണ്ടായിരുന്ന റെക്കോഡ്. എയര്‍ ന്യൂസിലാന്റ്, കെഎല്‍എം, ചൈന ഈസ്റ്റേണ്‍ എന്നീ വിമാനകമ്പനികളുടെ വിമാത്തിലാണ് ആന്‍ഡ്രൂ യാത്ര ചെയ്തത്. തന്റെ സ്വപ്‌ന സഫല്യമായിയെന്നായിരുന്നു റെക്കോഡ് നേടിയ ശേഷം ആന്‍ഡ്രൂ പ്രതികരിച്ചത്.യാത്രയില്‍ കേവലം 16 മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.