മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

0

ചലച്ചിത്ര നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.

സുഹൃത്തുക്കൾക്കും സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് നടത്തും. സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവ് ആണ്. മോഹൻലാൽ ചിത്രം ഡ്രാമ, രജിഷ നായികയായി എത്തിയ ഫൈനൽസ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.