നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

0

മലപ്പുറം: മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാള്‍ക്ക് 47 വയസുണ്ട്.

പത്ത് വയസുകാരി പെൺകുട്ടി ഇന്നലെ അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. അധ്യാപിക ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെൺകുട്ടികൾ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ പ്രതിയുടെ ,സുഹൃത്തുക്കൾ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ ഇവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും. (പോക്‌സോ കേസുകളില്‍ ഇരയെ തിരിച്ചറിയാന്‍ പാടില്ലെന്ന നിയമം ഉള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.).