ഡൽഹി ഗോകുൽപുരിയിൽ തീപിടിത്തം; 7 പേർ മരിച്ചു

0

ന്യൂഡൽഹി: ഗോകുൽപുരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. 60 കുടിലുകൾ കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡൽഹി അഗ്നിശമനസേനാ ഉദ്യാഗസ്ഥർ പുലർച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.

‘പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോൾ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങൾ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’– അഗ്നിശമനസേന അറിയിച്ചു.