തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ അതിഗുരുതര ആരോപണവുമായി നടി അമല പോള്‍

0

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖലയുടെ ആരോപണം ശരിവെച്ച് അമല പോള്‍. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയാണ് അമല പോള്‍ ലീന മണിമേഖലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 
തിരുട്ടുപയലെ 2 എന്ന ചിത്രത്തിനിടെയുണ്ടായ മോശം അനുഭവം താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനു പിന്നാലെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് അമല പോള്‍ വെളിപ്പെടുത്തിയത്.

തിരുട്ടുപയലേ 2 വിലെ പ്രധാന നായികയായിരുന്നിട്ടുകൂടി തനിക്ക് അയാളില്‍ നിന്നുണ്ടായത് മോശം അനുഭവങ്ങളാണെന്ന് അമല പോള്‍ വെളിപ്പെടുത്തി. അശ്ശീല ചുവയോടെ സംസാരിക്കുക, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക ഇതെല്ലാം തിരിട്ടുപയലേ 2 വില്‍ അനുഭവിക്കേണ്ടി വന്നുവെന്ന് അമല പോള്‍ പറഞ്ഞു. സുസി ഗണേശിനെതിരെ ലീന മണിമേഖലയാണ് തുറന്നടിച്ച് രംഗത്തെത്തിയത്. പൊതുസമൂഹത്തിനു മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവളുടെ ചങ്കുറ്റത്തെ അമല പോള്‍ അഭിനന്ദിച്ചു. 

സ്ത്രീകള്‍ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സ്വന്തം ഭാര്യയേയും മക്കളേയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നതായും അമല പോള്‍ പറഞ്ഞു. മീടു പോലുള്ള ക്യാംപെയ്‌നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവണ്‍മെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അമല പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.