ശബരിമല സന്നിധാനത്ത് ഇനി കടുത്ത നിയന്ത്രണം; 24 മണിക്കൂറില്‍ കൂടുതല്‍ ആരും തങ്ങരുത്

0

ശബരിമലയില്‍ തമ്പടിച്ച് ഒരുപറ്റം ആളുകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ തിര്‍ത്ഥാടകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് തയ്യാറെടുക്കുന്നു. മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമുണ്ടായത്.

സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്ന് തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. തുലാമാസ പൂജ സമയത്ത് അതിക്രമം ഉണ്ടാക്കിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
തീര്‍ത്ഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍് സ്വീകരിക്കുന്നതിനോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ സംഘര്‍ഷം നടത്തിയവരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തുന്നതിനായി പ്രത്യേക അന്യേഷണ സംഘത്തെ രൂപികരിക്കാനും യോഗത്തില്‍ തീരുമാനമായി.