വിനായകനും ഇന്ദ്രന്‍സിനും പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലന്നു മന്ത്രി എ.കെ ബാലന്‍

0

നടന്‍മാരായ വിനായകനും ഇന്ദ്രന്‍സിനും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പാലക്കാട് പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം വിനായകനും ഇന്ദ്രന്‍സിനുമായിരുന്നു. വിനായകന് അവാര്‍ഡ് കൊടുത്തതിലൂടെ താരത്തിനല്ല, അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ടുപോകുകയാണ് മന്ത്രി പറഞ്ഞു. നടന്‍ വിനായകന്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.


LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.