‘ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം’; പുടിനുമായി സംസാരിച്ച്‌ മോദി

0

ന്യൂഡൽഹി: ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തി. യുക്രെയ്നിലുള്ള ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്ന കാര്യം ചർച്ചയായെന്നാണു വിവരം. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് പുട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. രക്ഷാദൗത്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

നേരത്തേ യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.

അതിനിടെ യുക്രെയ്ൻ രക്ഷാദൗത്യം ചർച്ച ചെയ്യാൻ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രെയ്നിലെ നഗരങ്ങളിൽ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും യുക്രെയ്ൻ അറിയിച്ചു. യ്ക്രെയ്നിലെ ഖേർസൻ തീരം പിടിച്ചെടുത്തെന്ന് റഷ്യ അറിയിച്ചു.