ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി ഇന്ന് പരിഗണിക്കും

0

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നുച്ചക്ക് രണ്ടേമുക്കാലിനാണ് മുംബൈയിലെ എന്‍ ഡി പി എസ് പ്രത്യേക കോടതി ജാമ്യം പരിഗണിക്കുന്നത്. ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആര്യന്റെ ഡ്രൈവറെയും, നിര്‍മാതാവ് ഇംതിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതില്‍ നിന്നും ആര്യാനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിചെന്നാണ് എന്‍ സി ബി വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ എന്‍ സി ബി കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കും.

എന്നാല്‍ കേസില്‍, തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതെന്ന് ജാമ്യപേക്ഷയില്‍ ആര്യന്‍ ഖാന്‍ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയില്‍ മൂന്നിടങ്ങളില്‍ എന്‍ സി ബി റെയ്ഡ് നടത്തിയിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ കേസില്‍ ഉണ്ടാകുമെന്നാണ് എന്‍ സി ബി നല്‍കുന്ന സൂചന.