നാസയുടെ ചൊവ്വാ ദൗത്യം വിജയകരം; പെഴ്‌സെവറൻസ് ലാൻഡ് ചെയ്തു

0

വാഷിങ്ടണ്‍: നാസയുടെ ചൊവ്വാദൗത്യപേടകം പേര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ഇറങ്ങുന്നത്.

ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിത ലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം.

ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യമായി സ്ഥലത്ത് ഇറങ്ങാന്‍ സാഹായിച്ചത്. ഇത് ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കും. ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.