നിര്‍ഭയ കേസ്‌: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

0

നിർഭയ കേസിൽ പ്രതി വിനയ് ശർമ്മയുടെ ദയാർഹ‍ർജി രാഷ്ട്രപതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഹര്‍ജി തള്ളിയത്. കേസില്‍ രണ്ടാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളുന്നത്.

വിനയ് ശർമ്മ ദയാഹ‍ർജി സമർപ്പിച്ചത് മൂലമാണ് ഇന്ന് നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടത്.കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ മരണ വാറണ്ട് ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് ഡല്‍ഹി പാട്യാല കോടതി സ്റ്റേ വെള്ളിയാഴ്ച സ്റ്റേ ചെയ്യുകയുണ്ടായി. വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നില്‍നില്‍ക്കുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ദയാ ഹര്‍ജി രാഷ്ട്രപ
തി തള്ളിയാല്‍ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് ചട്ടം.

മറ്റ് രണ്ട് പ്രതികളായ പവൻ ഗുപ്തയ്ക്കും, അക്ഷയ്കുമാറിനും കൂടി ഇനി ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവകശമുണ്ട്. അടുത്ത മരണവാറന്‍റ് തീയതി പ്രഖ്യാപിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പ്രതികളുടെ നീക്കം. അങ്ങനെ വധശിക്ഷ പരമാവധി നീട്ടാനുള്ള തന്ത്രമാണ് പ്രതികള്‍ പയറ്റുന്നത്.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.